Kottayam Local

മനുഷ്യാവകാശ സംരക്ഷണം സാമൂഹിക സുസ്ഥിരതയ്ക്ക് അനിവാര്യം: ഡോ. ഷീനാ ഷുക്കൂര്‍



കോട്ടയം: മനുഷ്യാവകാശ സംരക്ഷണം സാമൂഹ്യസുസ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് ഡോ.ഷീന ഷുക്കൂര്‍ അഭിപ്രായപ്പെട്ടു. എംജി സര്‍വകലാശാലാ ഗാന്ധിയന്‍ പഠനവകുപ്പിന്റെആഭിമുഖ്യത്തില്‍ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍. 'സമഗ്ര ആരോഗ്യദര്‍ശനം ഗാന്ധിയന്‍ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ ഡോ. ജി ജി ഗംഗാധരന്‍, ഡോ. ഐസക് മത്തായി നൂറനാല്‍ എന്നിവരും, 'സമാധാനത്തിമു യുദ്ധം അനിവാര്യമോ' എന്ന വിഷയത്തില്‍ കേന്ദ്ര സര്‍വകലാശാലാ ഡീന്‍ പ്രൊ. എം എസ് ജോണും പ്രഭാഷണങ്ങള്‍ നടത്തി. ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കെ ഇ മാമ്മന്‍ നഗറില്‍ (എംജി സര്‍വകലാശാലാ ഗാന്ധിയന്‍ പഠന വിഭാഗം) കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ഗാന്ധിസെന്റര്‍ ഫോര്‍റൂറല്‍ ഡെവലപ്‌മെന്റ്, അനുഗ്രഹ സ്‌പെഷ്യല്‍സ്‌കൂള്‍, കണിക പബ്ലിക്കേഷന്‍സ്, സെന്റര്‍ഫോര്‍യോഗ ആന്റ് നാച്ചുറോപ്പതി, അനുഗ്രഹ ഹെര്‍ബല്‍ പ്രോഡക്ട്‌സ് എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകളും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് മാസ്റ്റര്‍ മിനോണിന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിലുള്ള കലകളുടെ കൂടാരവും പൊതുജനങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. വാരാചരണത്തിന്റെ ഭാഗമായി ഇന്ന് 'അഹിംസ, സമാധാനം, സുസ്ഥിരവികസനം' എന്ന വിഷയത്തില്‍ ഗാന്ധിയന്‍ പഠനവിഭാഗം മുന്‍ പ്രഫസര്‍ എ വി ജോസഫിന്റെ പ്രഭാഷണവും വികാസ്പീഡിയ കേരളയുടെ ഡിജിറ്റല്‍ ഇന്ത്യ സെമിനാറും ഗാന്ധി ഭവനില്‍ നടക്കും.
Next Story

RELATED STORIES

Share it