kannur local

മനുഷ്യാവകാശ സംഘടനയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ മൂന്നര കോടി രൂപയുടെ ഇടപാടുകള്‍ നടന്ന സംഭവത്തെക്കുറിച്ച് അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി 2015 നവംബര്‍ 30ന് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പോലിസില്‍ നിന്നും വിരമിച്ച എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും വ്യാജ സംഘടനയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അനേ്വഷണം വേണമെന്നും ഡിവൈഎസ്പി ആവശ്യപ്പെട്ടിരുന്നു. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ എന്ന സംഘടനയുടെ 2013 മുതലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അനേ്വഷിക്കാനാണ് കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്. സംഘടനയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മൂന്നു കോടിയുടെ ഇടപാടുകള്‍ നടന്നതായി കമ്മീഷന്‍ കണ്ടെത്തി. 50 ലക്ഷത്തിന്റെ നിക്ഷേപം വേറെയുമുണ്ട്.
പേരു വെളിപ്പെടുത്താത്ത സ്ഥലങ്ങളില്‍ നിന്നും വേറെയും നിക്ഷേപങ്ങള്‍ വരുന്നുണ്ട്. വി പി പ്രകാശന്‍ എന്നയാളാണ് സംഘടനയുടെ ദേശീയ അധ്യക്ഷനെന്ന് കമ്മീഷന്റെ അനേ്വഷണവിഭാഗം കണ്ടെത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലുള്ള സംഘടനയുടെ അക്കൗണ്ടിലെ ഇടപാടുകളെക്കുറിച്ച് വിശദമായി അനേ്വഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Next Story

RELATED STORIES

Share it