Flash News

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് : എന്‍സിഎച്ച്ആര്‍ഒ പ്രതിഷേധിച്ചു



കോഴിക്കോട്: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന വിചാരണ തടവുകാരായ ഷൈനയേയും അനൂപ് മാത്യുവിനേയും കാണാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ സി പി റഷീദിനെയും ഹരി ശര്‍മയേയും കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത തമിഴ്‌നാട് പോലിസിന്റെ നടപടിയില്‍ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകരെ കേസില്‍പെടുത്തി നിശബ്ദരാക്കാനുള്ള ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, കെ പി ഒ റഹ്്മത്തുല്ല, എ എം ഷാനവാസ്, എം ബി ശറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it