Flash News

മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണം: സോളിഡാരിറ്റി



കോഴിക്കോട്: കോയമ്പത്തൂര്‍ ജയിലില്‍ തടവുകാരായ അനൂപ്, ഷൈന എന്നിവരെ സന്ദര്‍ശിക്കാനെത്തിയ മനുഷ്യാവകാശപ്രവര്‍ത്തകരായ സി പി റഷീദ്, ഹരിഹരവര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പോലിസിന്റെ ചെയ്തി പൗരാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ പറഞ്ഞു. ജയിലുകളില്‍ കഴിയുന്നവര്‍ക്കു മനുഷ്യാവകാശപ്രവര്‍ത്തകര്‍ നല്‍കുന്ന നിയമസഹായങ്ങള്‍ തടയാനുള്ള ഗൂഢാലോചനയാണ് ഈ അറസ്റ്റിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൗരന്‍മാരുടെ എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും നിയമപരമായ അവകാശങ്ങള്‍ക്കും തടയിടാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണിത്. കള്ളക്കേസ് ചുമത്തി മനുഷ്യാവകാശപ്രവര്‍ത്തകരെ നിശബ്ദമാക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
Next Story

RELATED STORIES

Share it