Flash News

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒരുമിക്കേണ്ട സമയം അതിക്രമിച്ചു : ഗൗതം നവ്‌ലാഖ



ന്യൂഡല്‍ഹി: പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ. ഡല്‍ഹിയി ല്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ)യുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകരും ദലിതുകളും വനിതകളും കശ്മീരികളും നേരിടുന്നത് വലിയ പ്രശ്‌നങ്ങളാണ്. ഇവര്‍ക്കു വേണ്ടി മണ്ണിലിറങ്ങി അടിത്തട്ടിലുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും ഗൗതം നവ്‌ലാഖ പറഞ്ഞു. ജയിലില്‍ കിടന്നു സാമൂഹിക പ്രവര്‍ത്തനം നടത്താതിരിക്കണമെങ്കില്‍ സംഘപരിവാരത്തിനെതിരേ ഇപ്പോള്‍ തന്നെ ഒരുമിച്ചുള്ള പോരാട്ടത്തിന് സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പോരാളികളും തയ്യാറാവണമെന്ന് ചടങ്ങില്‍ സംസാരിച്ച സൗത്ത് ഏഷ്യ ഹ്യൂമന്റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവി നായര്‍ പറഞ്ഞു. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍, എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് അശോക കുമാരി, ദേശീയ സമിതി അംഗം അന്‍സാറുല്‍ ഹഖ് ഇന്‍ഡോരി, പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം എ എസ് ഇസ്മായീല്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it