മനുഷ്യാവകാശ പ്രവര്‍ത്തകനെ ബഹ്‌റയ്ന്‍ തടവിലാക്കി

മനാമ: ബഹ്‌റയ്‌നിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നബീല്‍ റജാബിനെ പോലിസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. അറബ് വസന്തം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനു ശേഷവും ഭിന്നാഭിപ്രായമുള്ളവരോട് വൈരാഗ്യത്തോടെയാണ് സര്‍ക്കാര്‍ നടപടിയെന്ന് മനുഷ്യാവകാശ സംഘടനകളും അദ്ദേഹത്തിന്റെ ബന്ധുക്കളും ആരോപിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമല്ലെന്ന് ബഹ്‌റയ്ന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രസിഡന്റ് അറിയിച്ചു.
തടവിലാക്കപ്പെടുമെന്ന ഭയത്താല്‍ മനുഷ്യാവകാശപ്രവര്‍ത്തകനായ സെയ്‌നാബ് അല്‍ ഖവാജ ഡെന്‍മാര്‍ക്കിലേക്ക് കടന്നതിനു പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിനിടെ റജാബിന്റെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ഭാര്യ സുമയ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റയ്ന്‍ അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ശിയാ ഭൂരിപക്ഷമുള്ള ബഹ്‌റയ്‌നില്‍, സുന്നി ഭരണാധികാരികളില്‍നിന്നു തങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് 2011ല്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സൗദി-യുഎഇ സൈന്യത്തിന്റെ പിന്തുണയോടെ പ്രതിഷേധം സര്‍ക്കാര്‍ അന്ന് അടിച്ചമര്‍ത്തി. പ്രതിപക്ഷപ്പാര്‍ട്ടിക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ജയിലിലടച്ചു. ചിലരുടെ പൗരത്വം റദ്ദാക്കുകയും നാടു കടത്തുകയും ചെയ്തിരുന്നു. റജാബിനെ നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it