മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വന്‍ ഭീഷണിയെന്ന് ആംനസ്റ്റി

ബംഗളൂരു/ന്യൂഡല്‍ഹി: മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ വലിയ ഭീഷണി നേരിടുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി. ആംനസ്റ്റി ആഗോളതലത്തില്‍ പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാ ര്യം പറയുന്നത്. 1998ലെ യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിനുശേഷം 3500 പ്രവര്‍ത്തകര്‍ ലോകത്തുടനീളം കൊ ല്ല പ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. “ഭീതിജനകം എന്നാല്‍ തടയാവുന്ന അക്രമങ്ങള്‍: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൊലപാതകവും അപ്രത്യക്ഷമാകലും’ എന്ന തലക്കെട്ടിലാണ് റിപോര്‍ട്ട്. ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ ചിത്രവും റിപോര്‍ട്ടിന്റെ പുറംചട്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമി, പരിസ്ഥിതി സംരക്ഷക പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. 281 മനുഷ്യാവകാശ സംരക്ഷകരാണ് 2016 ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത്. 2015ല്‍ ഇത് 156ഉം 2014 ല്‍ 136ഉം ആയിരുന്നു. 2014- 15നെ അപേക്ഷിച്ച് മനുഷ്യാവ കാശ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം 2016ല്‍ ക്രമാതീതമായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ല്‍ 48 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍, സ്ത്രീസംരക്ഷണ പ്രവര്‍ത്തകര്‍ എന്നിവ രെ കൂടാതെ ദലിത്, ന്യൂനപക്ഷ സമുദായങ്ങള്‍, ആദിവാസിക ള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരും ഭീഷണി നേരിടുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it