മനുഷ്യാവകാശ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കണമെന്ന്

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. മനു ഷ്യാവകാശ ദിനത്തില്‍ തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മനുഷ്യാവകാശ കമ്മീഷന്‍ കേവലം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന സ്ഥാപനമാണോ എന്ന കാര്യം പുനപ്പരിശോധിക്കണമെന്ന്  ടിഎസ് ഠാക്കൂര്‍ പറഞ്ഞു. കമ്മീഷനുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമം പരിഷ്‌ക്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. വിമര്‍ശകര്‍ കമ്മീഷനെ അധികാര രഹിതമായ സ്ഥാപനമായി വിശേഷിപ്പിക്കുന്നതായി നിലവിലുള്ള ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, കമ്മീഷനെ അധികാര രഹിതമായ സ്ഥാപനമെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. റിജിജുവിന്റെ തുറന്ന അഭിപ്രായത്തെ പ്രശംസിച്ച ചീഫ് ജസ്റ്റിസ്, വിഷയം കേന്ദ്രം പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it