kozhikode local

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് : 102 കേസുകള്‍ പരിഗണിച്ചു



കോഴിക്കോട്:  മനുഷ്യാവകാശ കമീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 102 കേസുകള്‍ പരിഗണിച്ചു. 25 കേസുകളില്‍ ഉത്തരവായി. മൂന്ന് പുതിയ പരാതികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകള്‍ വിതരണം ചെയ്‌തെന്ന പരാതി മനുഷ്യവകാശ കമീഷന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കാന്‍ കമീഷന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകള്‍ വിതരണം ചെയ്തതായി രവി ഉള്ള്യേരിയാണ് പരാതി നല്‍കിയത്. മണ്ണിടിഞ്ഞ് വീടിന് കേടുപാടുകള്‍ സംഭവിച്ചതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പാസായ രണ്ട് ലക്ഷം രൂപയില്‍ 70,000 രൂപ മാത്രം വിതരണം ചെയ്തതായി വള്ളിക്കുന്ന് കുറ്റിയില്‍പറമ്പ് റിയാസിന്റെ പരാതിയില്‍, തുക അനുവദിച്ചതു സംബന്ധിച്ച് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ജില്ലാ കലക്ടറോട് കമീഷന്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it