Pathanamthitta local

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ഡപ്യൂട്ടി കലക്ടര്‍ക്ക് പെന്‍ഷന്‍

പത്തനംതിട്ട: അനധികൃത പാറഖനനം സംബന്ധിച്ച കേസില്‍ ആരോപണവിധേയനായ മുന്‍ ഡപ്യൂട്ടി കലക്ടര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയും മുന്‍ ഇടുക്കി ഡപ്യൂട്ടി കലക്ടറുമായ കെ ജയിംസ് ജോണിനാണ് ആനുകൂല്യങ്ങള്‍ അനുവദിച്ചത്.
കോഴഞ്ചേരി തഹസില്‍ദാറായിരിക്കെ 2012 ലാണ് ജയിംസ് ജോണിനെതിരേ പത്തനംതിട്ട ജില്ലാ കലക്ടര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് വിജിലന്‍സ് അന്വേഷണം നടത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കുറ്റവിമുക്തനായി മൂന്നു കൊല്ലം കഴിഞ്ഞിട്ടും ഫയലില്‍ തീര്‍പ്പുണ്ടായില്ല.
ഇതിനിടയില്‍ ജയിംസ് ജോണ്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ലാന്റ് റവന്യൂ കമ്മീഷണര്‍, വിജിലന്‍സ് പ്രിന്‍സിപ്പ ല്‍ സെക്രട്ടറി എന്നിവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെ ന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനമായത്.
Next Story

RELATED STORIES

Share it