Alappuzha local

മനുഷ്യാവകാശദിനാചരണം ഇന്ന്് ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മനുഷ്യാവകാശ ദിനാചരണം കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി  ജി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ന് രാവിലെ പത്തിന് ആലപ്പുഴ എസ്ഡി കോളജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജഡ്ജി പി മോഹനദാസ് അധ്യക്ഷത വഹിക്കും. കെസി വേണുഗോപാല്‍ എംപി, നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെഎം ബാലചന്ദ്രന്‍, ആലപ്പുഴ എസ്ഡി കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് നടരാജ അയ്യര്‍, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിയും നിയമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുമായ എം എച്ച് മുഹമ്മദ് റാഫി സംസാരിക്കും. മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ജൂഡീഷ്യല്‍ അംഗം, മുന്‍ ജില്ലാ ജഡ്ജി ആര്‍ നടരാജന്‍ മനുഷ്യാവകാശ സംരക്ഷണം, സാധ്യതകളും പരിമിതികളും വിഷയത്തില്‍ പ്രഭാഷണം നടത്തും.  തുടര്‍ന്ന് നിയമസഭാ സെക്രട്ടറി വികെ ബാബു പ്രകാശ്, മുതിര്‍ന്ന പൗരന്മാരും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it