Kollam Local

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഇ എ മുഹമ്മദ് ഇബ്രാഹീം

അഞ്ചല്‍: മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, അടിസ്ഥാന പരമായ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ ജഡ്ജ് ഇഎ മുഹമ്മദ് ഇബ്രാഹീം പറഞ്ഞു. ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ജില്ലാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനം അഞ്ചലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ ആരോമല്‍ സത്യന്‍, ജീവകാരുണ്യ പ്രവര്‍ത്തകരായ പ്രശാന്ത് പിള്ള, യു രാജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഭക്ഷ്യധാന്യകിറ്റ് വിതരണവും നടന്നു. വിമുക്തി ജില്ലാ കോര്‍ഡിനേറ്ററും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ ജെ താജുദീന്‍കുട്ടി മദ്യവും, മയക്കുമരുന്നിനുമെതിരേ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  എംപി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. കൊല്ലം ഗവ. പ്ലീഡര്‍ ഉളിയക്കോവില്‍ രാജേഷ്, പ്രശാന്ത് കോട്ടാല, കെ കെ ജോസ്‌കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജേഷ്‌കുമാര്‍, മജീഷ്യന്‍ ഷാജുകടയ്ക്കല്‍, എസ് രാധാകൃഷ്ണന്‍   താരാമണിയന്‍, ശ്യാംനാഥ്, പ്രദീപ്കുമാര്‍ ആര്‍, എം ആര്‍ പാര്‍ത്ഥരാജ്, സിറാജുദീന്‍ ബി, തോമസ് ആര്‍ ഫിലിപ്പ്, അജയലക്ഷമി സംസാരിച്ചു.
Next Story

RELATED STORIES

Share it