kasaragod local

മനുഷ്യസ്‌നേഹിയായ സായിറാം ഭട്ട് ഇന്നത്തെ സമൂഹത്തിന് മാര്‍ഗദര്‍ശി: മന്ത്രി

ബദിയടുക്ക: മനുഷ്യ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ സായിറാംഭട്ടിനെ പോലെ മാര്‍ഗദര്‍ശിയാകാന്‍ ശ്രമിച്ചാലും നന്മകെട്ട ഈ കാലത്ത് നടക്കാത്ത സ്ഥിതിയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
സായിറാം ഭട്ടിന് ജന്മനാട് നല്‍കിയ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് പ്രാവശ്യം പത്മശ്രീ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടും പരിഗണന കിട്ടാത്തയാളാണ് സായിറാം ഭട്ട്.
ജീവിത മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന ഇക്കാലത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിയാണ് സായിറാം ഭട്ടെന്ന് എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. എബി കുട്ടിയാനം സായിറാം ഭട്ടിനെ കുറിച്ചെഴുതിയ പുസ്തക പ്രകാശനം സമദാനി നിര്‍വഹിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ വൈ സുധീര്‍കുമാര്‍ഷെട്ടി അധ്യക്ഷത വഹിച്ചു. കൊണ്ടയൂര്‍ യോഗാനന്ദ സരസ്വതി ആശീര്‍ വചനം നടത്തി. 250ാം വീടിന്റെ താക്കോല്‍ ദാനം പുത്തൂര്‍ എംഎല്‍എ ശകുന്ദള ഷെട്ടി നിര്‍വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പ്രഫ.ശ്രീനാഥ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്് എ കെ എം അഷ്‌റഫ്, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, മാഹിന്‍ കേളോട്ട്, ഫാ.രാജുഫിലിപ്പ് സക്കറിയ, പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട്, യോഗീഷ് ഭട്ട്, എം ബി പുരാണിക്, പ്രദീപ്കുമാര്‍ കല്‍ക്കുറ, ഹരീഷ് നാരംപാടി, പ്രസ് ക്ലബ്ബ് പ്രസിഡന്റ്് ടി എ ശാഫി, പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍മാരായ അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, നിരഞ്ജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it