മനുഷ്യസംഗമത്തില്‍ ബേബിക്കെതിരേ പ്രതിഷേധം

കൊച്ചി: ഫാഷിസത്തിനെതിരേയുള്ള മനുഷ്യ സംഗമത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കെതിരേ പ്രതിഷേധം.
ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന മനുഷ്യസംഗമത്തില്‍ എം എ ബേബി പ്രസംഗിക്കുന്നതിനിടെ ഒരു സംഘം ടി പി ചന്ദ്രശേഖരന്റെ പോ സ്റ്ററുകളുമായി വേദിക്കുമുന്നില്‍ നിരന്നുനിന്നു. ഫൈറ്റ് എഗെയ്ന്‍സ്റ്റ് സോഷ്യല്‍ ഫാഷിസം എന്ന ബാനറുകളുമായിട്ടാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഇത് കാര്യമാക്കുന്നില്ലെന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം. ഇത്തരം പ്രതികരണങ്ങള്‍ക്കുള്ള വേദികൂടിയാണിത് എന്നായിരുന്നു സംഘാടകരുടെ നിലപാട്.
ഫാഷിസത്തിനെതിരേയുള്ള പോരാട്ടങ്ങളെക്കുറിച്ച് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ആത്മവിമര്‍ശനം നടത്തണമെന്ന് എം എ ബേബി പറഞ്ഞു. ഇത് പാര്‍ട്ടി പരിപാടികളില്‍ പറഞ്ഞിട്ടുള്ളതാണ്. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ വിയോജിപ്പുള്ളവരുമായി കൈകോര്‍ത്തു പോവേണ്ടിവരും.
ഫാഷിസം ഇന്ന് ശകാരപേരായി മാറി. നിരുത്തരവാദപരമായി പ്രയോഗിക്കേണ്ട പദമല്ല ഫാഷിസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്ര നിലപാടുകളിലൂടെ നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it