Flash News

മനുഷ്യസംഗമത്തിനെതിരെ കോഴിക്കോട്ട് അമാനവ സംഗമം

മനുഷ്യസംഗമത്തിനെതിരെ കോഴിക്കോട്ട് അമാനവ സംഗമം
X
amanava sangamam

മാനാഞ്ചിറ: ഫാഷിസത്തിനെതിരെ അമാനവസംഗമം. കോഴിക്കോട് മാനാഞ്ചിറയില്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഗമമെന്ന് പരിപാടിയുടെ സംഘാടകനായ രജീഷ് പോള്‍ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമത്തിന്റെ ആശയത്തിന് എതിരായാണ് തങ്ങള്‍ അമാനവ സംഗമം നടത്തുന്നത്. കാരണം മുസ്ലിമെന്നോ ദളിത് എന്നോ തുടങ്ങിയ ഐഡന്റിറ്റികളെ നിഷേധിച്ചും,മനുഷ്യനെന്ന നിലയിലുള്ള പല അനുഭവങ്ങളെയും നിഷേധിച്ചു വരാനാണ്  എറണാകുളത്തെ മനുഷ്യസംഗമം ആഹ്വാനം ചെയ്യുന്നത്.

എന്നാല്‍ തങ്ങളുടെ പരിപാടിയില്‍ ക്രിമിനല്‍ കേസുള്ളവര്‍ക്കും,ദളിതുകള്‍ക്കും,മുസ്ലിംങ്ങള്‍ക്കും തുടങ്ങി ഏത് തരത്തിലുള്ള ഐഡന്റിറ്റിയുള്ളവര്‍ക്കും പങ്കെടുക്കാമെന്നും രജീഷ് പോള്‍ പറഞ്ഞു.

മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെടുന്ന മാനവികതയുടെ മഹത്ത് മൂല്യത്തിനാല്‍ ജ്ഞാനോദയപെടാനും സവിശേഷമായ അടിച്ചമര്‍ത്തലുകളെ ഒരു കൂട്ടത്തിന്റെ ആശങ്കകള്‍ക്കുവേണ്ടി മറക്കാനും കഴിയാത്തവര്‍ .
അറിവുകൊണ്ട് ,അധികാരംകൊണ്ട് ,ശരീരംകൊണ്ട് അപൂര്‍ണരായ കാല്‍ ,അര ,മുക്കാല്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് അമാനവ സംഗമമെന്ന അപൂര്‍ണ മനുഷ്യസംഗമമെന്നും അദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it