മനുഷ്യക്കടത്ത്: ഒഡീഷയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ബെര്‍ഹാംപൂര്‍: ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍നിന്നു തമിഴ്‌നാട്ടിലേക്ക് നാല് ആദിവാസി പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
ബലഘേര ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. സ്പിന്നിങ് മില്ലില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കടത്താന്‍ ശ്രമിച്ചത്. സംഘം നല്ല പ്രതിഫലവും വാഗ്ദാനംചെയ്തിരുന്നു. സ്‌കൂള്‍ അവധിക്കാലത്താണ് മനുഷ്യക്കടത്തുകാര്‍ ആദിവാസി പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ ജാഗ്രതപാലിക്കണമെന്നും ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ സുധീര്‍ സബത് പറഞ്ഞു. കഴിഞ്ഞമാസം മനുഷ്യക്കടത്തിനു കൊണ്ടുവന്ന 26 പെണ്‍കുട്ടികളടക്കം 34 പേരെ ബെര്‍ഹാംപൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it