മനുഷ്യക്കടത്ത്: അഞ്ചുപേര്‍ അറസ്റ്റില്‍
BY sdq Kappan23 April 2016 12:52 PM GMT
X
sdq Kappan23 April 2016 12:52 PM GMT
തമിഴ്നാട്ടിലേക്ക് നാല് ആദിവാസി പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
ബലഘേര ബസ്സ്റ്റാന്റില്നിന്നാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. സ്പിന്നിങ് മില്ലില്‍ ജോലി വാഗ്ദാനം ചെയ്താണു ഇവരെ ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍നിന്ന് കടത്താന്‍ ശ്രമിച്ചത്. സംഘം നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. സ്കൂള്‍ അവധിക്കാലത്താണ് മനുഷ്യക്കടത്തുകാര്‍ ആദിവാസി പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും ചൈല്ഡ്ലൈന് ഡയറക്ടര്‍ സുധീര്‍ സബത് പറഞ്ഞു. കഴിഞ്ഞ മാസം മനുഷ്യക്കടത്തിന് കൊണ്ടുവന്ന 26 പെണ്‍കുട്ടികളടക്കം 34 പേരെ ബെര്‍ഹാംപൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു. [related]
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT