Flash News

മനുഷ്യകവചം : മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി



ന്യൂഡല്‍ഹി: കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നു നടപടി റിപോര്‍ട്ട് തേടി. ഭുവനേശ്വറിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി. യുവാവിനെ മനുഷ്യകവചമാക്കി സൈന്യം നടത്തിയ അവകാശലംഘനത്തില്‍ എന്തു നടപടിയാണു സ്വീകരിച്ചതെന്നു കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സൈഫുദ്ദീന്‍ സോസും സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തില്‍ കശ്മീരിലെ സംഘടനകളും സൈന്യത്തില്‍ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും പ്രതിഷേധം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it