Idukki local

മനുവിന്റെ മരണം: പോലിസ് അന്വേഷണം ശക്തമാക്കി; സംസ്ഥാന ഡ്രഗ്‌സ് വിഭാഗം ഇന്നെത്തും

കട്ടപ്പന: ശരീരം മെലിയാനായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്നു ഉപയോഗിച്ചത് മൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള യുവാവിന്റെ മരണത്തെക്കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കി.
വലിയകണ്ടം സ്വദേശി മനുവിന്റെ മരണത്തിലെ അസ്വാഭാവികതയാണ് പോലിസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ മനുവിന്റെ മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കൂടാതെ മനു കഴിച്ച കമ്പനികളുടെ മരുന്നിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകളും ശേഖരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടു ലഭിച്ചെങ്കില്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവൂ എന്ന് പോലിസ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
എസ്‌ഐ എസ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മനുവിന്റെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും സഹോദരനില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. മനു മരുന്ന് കഴിച്ചിരുന്നതായും പ്രമേഹം ബാധിച്ചാണ് മരിച്ചതെന്നും മരണത്തില്‍ സംശയമില്ലെന്നുമാണ് മാതാപിതാക്കളുടെ മൊഴിയെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ അന്വേഷണം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സംസ്ഥാന ഡ്രഗ്‌സ് വിഭാഗം അന്വേഷണത്തിനായി ഇന്നു കട്ടപ്പനയിലെത്തും.
Next Story

RELATED STORIES

Share it