മനീന്ദര്‍ സിങ് രാജിവച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ നിന്നു രാജിവച്ചു. ഈ മാസം 10നാണ് രാജിവയ്ക്കുന്നതായി അറിയിച്ച് മനീന്ദര്‍ സിങ് കേന്ദ്രസര്‍ക്കാരിനു കത്ത് നല്‍കിയത്. 2008ല്‍ സുപ്രിംകോടതിയില്‍ നിന്നു മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ച മനീന്ദര്‍ സിങ്, 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെയാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലെത്തിയത്.
ഈ വര്‍ഷം ജൂണില്‍ പദവിയുടെ കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടിക്കൊടുക്കുകയായിരുന്നു. മറ്റൊരു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആയ പി എസ് നരസിംഹയുടെ കാലാവധിയും മനീന്ദര്‍ സിങിനൊപ്പം 2020 വരെ നീട്ടിക്കൊടുക്കുകയുണ്ടായി. സോളിസിറ്റര്‍ ജനറലായിരുന്ന രഞ്ജിത് സിങിന്റെ ഒഴിവിലേക്ക് തുഷാര്‍ മേത്തയെ നിയമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മനീന്ദര്‍ സിങിന്റെ രാജി.
Next Story

RELATED STORIES

Share it