മനസ്സ് മരവിച്ച നിമിഷം.... ഒരു ക്ലിക്ക്

മനസ്സ് മരവിച്ച നിമിഷം.... ഒരു ക്ലിക്ക്
X


migrant-child-deaaylan kurdiഅങ്കാറ: തുര്‍ക്കിയിലെ ഈജിയന്‍ തീരത്ത് ജീവനറ്റ സിറിയന്‍ ബാലന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്റെ മനസ്സുമരവിച്ച സന്ദര്‍ഭം മാധ്യമങ്ങളുമായി പങ്കുവച്ചു. “
മൂന്നു വയസ്സുകാരന്‍ ഐലന്‍ കുര്‍ദിയുടെ മൃതദേഹം കണ്ടപ്പോള്‍ എന്റെ ഹൃദയം മരവിച്ചു.’ ബോദ്രുമിലെ ഈജിയന്‍ നഗരത്തില്‍ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ തുര്‍ക്കി ദോഗന്‍ ന്യൂസ് ഏജന്‍സിയിലെ ഫോട്ടോഗ്രാഫറാണ് നിലുഫെര്‍ ദെമിര്‍. “ബുധനാഴ്ച കാലത്ത് ആറുമണിയോടെയാണ് ദെമിര്‍ ഐലന്റെ ഫോട്ടോയെടുത്തത്. അഭയാര്‍ഥികളുടെ രണ്ടു ബോട്ടുകള്‍ മുങ്ങിയതിനാല്‍ നിരവധി മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിരുന്നു.
ഐലന്റെ മൃതദേഹം തീരത്ത് നുരയിലും പതയിലും കിടക്കുകയായിരുന്നു. ചുവന്ന ടീഷര്‍ട്ടും കടുംനീല ട്രൗസറുമായിരുന്നു വേഷം. ട്രൗസര്‍ അരയിലേക്കു ചുരുട്ടിവച്ച നിലയിലായിരുന്നു. എനിക്ക് ഒന്നുമാത്രമേ അപ്പോള്‍ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഈ ദൃശ്യം ലോകത്തിനു മുന്നില്‍ കാണിക്കുക എന്നതായിരുന്നു അത്. അതിനുവേണ്ടിയാണ് ഫോട്ടോ പകര്‍ത്തിയത്.
100 മീറ്റര്‍ അകലെ ഐലന്റെ സഹോദരന്‍ ഗാലിബിന്റെ മൃതദേഹവും അവരുടെ കണ്ണില്‍പ്പെട്ടു. മറ്റ് അഭയാര്‍ഥികളെപ്പോലെ ലൈഫ് ജാക്കറ്റുകളൊന്നുമില്ലാതെയാണ് ഗാലിബ് കിടന്നത്. വെള്ളത്തില്‍ മുങ്ങാതിരിക്കാനുള്ള ഒരു ഉപകരണവും കുട്ടിയുടെ ദേഹത്തുണ്ടായിരുന്നില്ല. ഇതാണ് പ്രശ്‌നത്തിന്റെ ഏറ്റവും ദാരുണമായ വശം. തുര്‍ക്കിയുടെ അതിര്‍ത്തിയും കടന്ന് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമാണിത്-ദെമിര്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ഇടത്താവളമാണ് ബോദ്‌റൂം ജില്ല.
മനുഷ്യക്കടത്തിനിടെ 12 പേര്‍ മരിക്കാനിടയായ കുറ്റത്തിന് മുഗ്‌ളയില്‍ തുര്‍ക്കി സുരക്ഷാസേന നാലുപേരെ പിടികൂടി. ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ ഗ്രീസില്‍ കടല്‍വഴി 42,000 പേരെത്തിയെന്നാണ് യു.എന്‍. അഭയാര്‍ഥി ഏജന്‍സിയുടെ കണക്ക്.
Next Story

RELATED STORIES

Share it