Second edit

മനശ്ശാസ്ത്ര യുദ്ധം

യുദ്ധങ്ങള്‍ ആയുധങ്ങള്‍ കൊണ്ടു മാത്രമല്ല, പ്രകോപനവും വ്യാജ വാര്‍ത്തകളുമൊക്കെ പലപ്പോഴും ശത്രുവിനെതിരേ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ആധുനിക യുദ്ധശാസ്ത്ര പണ്ഡിതര്‍ ഇത്തരം രീതികളെ വിശേഷിപ്പിക്കുന്നത് മനശ്ശാസ്ത്ര യുദ്ധമെന്നാണ്. ഇപ്പോള്‍ മനശ്ശാസ്ത്ര യുദ്ധത്തിന് പുതിയ ചില ആയുധങ്ങളും വികസിപ്പിക്കപ്പെട്ടതായി വിദഗ്ധര്‍ പറയുന്നു. മൈക്രോവേവ് റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വ്യക്തികളുടെ മനോഘടനയെ തകരാറിലാക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍ അമേരിക്കയും റഷ്യയും വികസിപ്പിച്ചതായി കേള്‍ക്കുന്നു. ഇരകളുടെ തലച്ചോറിലേക്ക് ശബ്ദശകലങ്ങള്‍ എത്തിക്കാനും ബുദ്ധിഭ്രമം ഉണ്ടാക്കാനും ചലനശേഷി ഇല്ലാതാക്കാനും വേണ്ടിവന്നാല്‍ കൊല്ലാനും പോലും കഴിയുന്ന തരത്തില്‍ മൈക്രോവേവ് തരംഗങ്ങളെ പ്രയോഗിക്കാന്‍ സാധിക്കുമെന്നാണു പഠനങ്ങള്‍ പറയുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ അലന്‍ ഫ്രൈ 1960ലാണ് ഈ സാധ്യത കണ്ടെത്തിയത്.സമീപകാലത്ത് ക്യൂബയിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരും കുടുംബങ്ങളും ഇത്തരത്തിലുള്ള കടുത്ത മാനസികാഘാതത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരുവിഭാഗം ഗവേഷകര്‍ പറയുന്നത് മൈക്രോവേവ് തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നാണ്.

Next Story

RELATED STORIES

Share it