Alappuzha local

മധ്യവേനലവധി; സ്‌കൂളുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

ആലപ്പുഴ: ഏപ്രില്‍-മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടും ജലക്ഷാമവും നമ്മുടെ കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ സിബിഎസ്‌സി, സിഐഎസ്‌സിഇ തുടങ്ങിയ ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്‍തുടരുന്ന   സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍ എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളിലും, മധ്യവേനലവധിക്കാലത്ത്  ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കാര്യലയം ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് കര്‍ശനമായി പാലിക്കണം.
സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതുമാണ്. അതിന്‍പ്രകാരം 2017-18 അധ്യയനവര്‍ഷം മാര്‍ച്ച് 31 ന് അവസാനിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ മധ്യവേനലവധിക്കായി അന്നേദവിസം അടയ്ക്കുകയും ചെയ്തിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുക വഴി ക്ലാസില്‍ വച്ചോ വഴിയാത്രയ്ക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. അത്യാവശ്യ സാഹചര്യത്തില്‍ മധ്യവേനലവധിക്കാലത്ത് പരമാവധി ഏഴു ദിവസം എന്ന് നിജപ്പെടുത്തി അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍/ജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം  വെക്കേഷന്‍ ക്യാമ്പുകള്‍ നടത്താവുന്നതാണ്. അനുമതി നല്‍കുന്ന ഓഫീസര്‍ ക്യാമ്പ് നടക്കുന്ന സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രത്യേകം ഉറപ്പു വരുത്തേണ്ടതാണ്.
Next Story

RELATED STORIES

Share it