Flash News

മധ്യപ്രദേശ് : രണ്ട്മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുവര്‍ഷം തടവ്



ലത്‌ലം: ഏഴു വര്‍ഷം മുമ്പു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സുരക്ഷാവലയം ഭേദിച്ചെന്ന കേസില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകരെ ഒരു വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. പത്രപ്രവര്‍ത്തകന്‍ വിജയ് മീണ, കാമറാ മാന്‍ വിക്രാന്ത് സിങ് ഠാക്കൂര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2010 ഏപ്രില്‍ 11ന് ചൗഹാന്‍ താമസിച്ച ബെര്‍ദ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ദ്രുതകര്‍മസേനയുടെ 32ാം ബറ്റാലിയന്‍ പ്ലാറ്റൂണ്‍ കമാന്‍ഡര്‍ വിജയ്കുമാര്‍ മഹോറിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. പത്രപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതിനെത്തുടര്‍ന്ന് സുരക്ഷാ ഭടന്‍മാര്‍ക്ക് പരിക്കേറ്റെന്നു പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഉറങ്ങുകയായിരുന്ന സുരക്ഷാഭടന്‍മാരുടെ ചിത്രമെടുത്തതോടെയാണ് തര്‍ക്കം ഉടലെടുത്തതെന്നാണ് പ്രതികളുടെ വാദം. നൂറ് രൂപ വീതം പിഴ ചുമത്തിയ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it