മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കിയ നടപടി കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പെയ്ഡ് ന്യൂസ് ആരോപണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെ അയോഗ്യനാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
മിശ്രയ്ക്കനുകൂലമായി പക്ഷപാതപരമായി വാര്‍ത്ത വന്നതിനു പ്രത്യക്ഷമായോ പരോക്ഷമായോ അദ്ദേഹം പണം ചെലവഴിച്ചുവെന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മിശ്രയുടെ വാദം കേട്ട ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, സുനില്‍ ഗൗര്‍ എന്നിവരുടെ ബെഞ്ചാണ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയത്.
കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര ഭാരതിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രയെ അയോഗ്യനാക്കിയത്.
തിരഞ്ഞെടുപ്പില്‍ മിശ്രയുടെ എതിരാളിയായിരുന്നു ഭാരതി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ച തുക തെറ്റായി സമര്‍പ്പിച്ചതിനു മിശ്ര കുറ്റക്കാരനാണെന്ന് കമ്മീഷന്‍ പ്രസ്താവിച്ചിരുന്നു.
Next Story

RELATED STORIES

Share it