മധ്യപ്രദേശ്: ബിഎസ്പിയുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്‌

ഭോപാല്‍: മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു സിന്ധ്യയുടെ പ്രസ്താവന. ഒരേ ആശയങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന സഖ്യസാധ്യതയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം കാണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കും സീറ്റ് വിതരണത്തിനു മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. 300ഓളം വാഗ്ദാനങ്ങളാണു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഓരോ തിരഞ്ഞെടുപ്പിലും നല്‍കുന്നത്.
Next Story

RELATED STORIES

Share it