മധ്യപ്രദേശ്: കൊലക്കേസ് പ്രതിയായ മന്ത്രി ഒളിവില്‍

ഭോപാല്‍: കൊലക്കേസ് പ്രതിയായ മധ്യപ്രദേശിലെ ബിജെപി മന്ത്രി ഒളിവില്‍പോയി. ലാല്‍സിങ് ആര്യയാണ് പോലിസിനെ വെട്ടിച്ച് മുങ്ങിയത്. മന്ത്രിക്കെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ പോലിസ് സംഘം മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഖന്‍ലാല്‍ ജാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആര്യ. 2009ലാണ് കൊലപാതകം നടന്നത്. ഭിന്ദ് സ്‌പെഷ്യല്‍ ജഡ്ജി യോഗേഷ് ഗുപ്തയാണ് ഈ മാസം അഞ്ചിന് ആര്യക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നാണ് ഭിന്ദ് പോലിസ്, മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഭോപാലിലെ ഔദ്യോഗിക വസതിയിലെത്തിയത്. എന്നാല്‍, മന്ത്രി ഒളിവില്‍ പോയെന്നാണ് കുരു—തുന്നതെന്നും കണ്ടെത്താനായില്ലെന്നും പോലിസ് അറിയിക്കുകയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ചില്‍ മന്ത്രി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി നേരത്തെ തള്ളിയിരുന്നു. മന്ത്രിക്കെതിരേ ജാമ്യമെടുക്കാവുന്ന അഞ്ച് വാറണ്ടുകള്‍ ഭിന്ദ് കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, മന്ത്രി ഹാജരായില്ല. ഇതേതുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it