Flash News

മധ്യപ്രദേശില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു



ഭോപാല്‍: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. കമലേഷ് ജയിന്‍ (42) ആണു മരിച്ചത്. ജയിനിന്റെ ഓഫിസിലെത്തിയ രണ്ടുപേരാണു കൊലനടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം അക്രമികള്‍ മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ജയിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും ദിവസം മുമ്പ് ജയിനും മറ്റുചിലരുമായി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം പോലിസിനെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it