Flash News

മധ്യപ്രദേശില്‍ നാലു കര്‍ഷകര്‍ കൂടി ജീവനൊടുക്കി



ഭോപാല്‍: മധ്യപ്രദേശില്‍ നാലു കര്‍ഷകര്‍ കൂടി ജീവനൊടുക്കി. എന്നാല്‍, സംസ്ഥാനത്ത് ജൂണില്‍ മാത്രമായി 40 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സെഹോറില്‍ രണ്ടു പേരും മന്‍സോര്‍, ഹൊഷങ്കാബാദ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് ആത്മഹത്യ ചെയ്തതെന്ന് പോലിസ് അറിയിച്ചു. മഹാരിയ ബറേല (55), ജഗദീഷ് ചൗധരി (45), ഭഗവാന്‍ മേഘ്‌വാല്‍ (65), ഗുലാബ് സിങ് (53) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ എല്ലാവരും കാര്‍ഷിക കടങ്ങള്‍മുലവും, വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും മനം നൊന്താണ്  ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it