മധ്യപ്രദേശില്‍ ദുരഭിമാനക്കൊല: കൊല്ലപ്പെട്ടത് 24കാരി

ബര്‍വാനി (മധ്യപ്രദേശ്): അന്യ സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത സ്ത്രീയെ വീട്ടുകാര്‍ കൊലപ്പെടുത്തി. സരളമാലി (24)യാണ്് കുടുംബത്തിന്റെ ദുരഭിമാനത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയും സഹോദരനും ഒളിവിലാണ്.
സരളമാലി ഒരു വര്‍ഷം മുമ്പാണു മറ്റൊരു സമുദായത്തില്‍ പ്പെട്ട പങ്കജ് മലിയെന്ന യുവാവിനെ വിവാഹം ചെയ്തത്. അന്നു മുതല്‍ സരളയുടെ വീട്ടുകാര്‍ രോഷത്തിലായിരുന്നുവെന്നു പോലിസ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അമ്മയ്ക്ക് സുഖമില്ല എന്ന വ്യാജേന യുവതിയെ അവളുടെ സഹോദരന്‍ സ്വവസതിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കരിമ്പ് മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം കൊണ്ടാണു യുവതിയെ കൊലപ്പെടുത്തിയതെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it