Flash News

മധ്യപ്രദേശിലെ ബിജെപി മന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

മധ്യപ്രദേശിലെ ബിജെപി മന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി
X


ന്യൂഡല്‍ഹി: മധ്യപ്രദേശ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നരോത്തം മിശ്രയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴിമതി നടത്തുകയും പെയ്ഡ് ന്യൂസ് ഉണ്ടാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മൂന്ന് വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ രാജേന്ദ്ര ഭാരതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രക്കെതിരെ അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍, തിരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് മിശ്ര നല്‍കിയ വിശദീകരണങ്ങള്‍
കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് 2013 ജനുവരി 15ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ മിശ്ര മധ്യപ്രദേശ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
Next Story

RELATED STORIES

Share it