palakkad local

മധു: സംസ്ഥാന സര്‍ക്കാര്‍ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും നിയമസഭയിലും സ്വീകരിച്ചു വരുന്ന നിലപാടുകള്‍ കേരളത്തിന്റ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ദലിത്/ആദിവാസി യുവാവ് കൊലച്ചെയ്യപ്പെടുന്നത്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലച്ചെയ്യപ്പെട്ട മധുവിന്റെ മരണത്തിന് പട്ടിണിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതിയില്‍ പ്രസ്താവിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ഒളിച്ചോടുകയാണ്.
അട്ടപ്പാടിയിലെ മധുവിന്റ ആള്‍ക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്ദ്യോഗസ്ഥരുടെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന ഉദ്ദ്യോഗസ്ഥരെ വെള്ള പൂശാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. മധുവിന്റെ കുടുംബം സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണെന്ന കണ്ടുപിടിത്തം വസ്തുതാപരമായി തെറ്റാണ്. ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രസ്താവനകള്‍ അവസാനിപ്പിക്കണം.
Next Story

RELATED STORIES

Share it