മധു വധക്കേസ്: 12 പ്രതികള്‍ക്കെതിരേ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഉള്‍പ്പെട്ട 12 പ്രതികള്‍ക്കെതിരേ വനംവകുപ്പ് എടുത്ത കേസിലെ കുറ്റപത്രം മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌േട്രറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ടാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
മുക്കാലി സ്വദേശികളായ കിളയില്‍ മര—ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന്‍ (34), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കള്‍ സിദ്ദീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), മുക്കാലി പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുക്കാലി മുരിക്കട സതീഷ് (39), മുക്കാലി ചരുവില്‍ ഹരീഷ് (34), മുക്കാലി ചരുവില്‍ ബിജു (41) എന്നീ 12 പേര്‍ക്ക് എതിരേയാണ് കുറ്റപത്രം.
വനത്തില്‍ അതിക്രമിച്ചു കയറിയതിനു വനസംരക്ഷണ നിയമപ്രകാരമാണ് കേസ്. വനത്തിലെ പാറയിടുക്കില്‍ കഴിഞ്ഞിരുന്ന മധുവിനെ പിടികൂടി മുക്കാലിയില്‍ എത്തിച്ചവരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി അഭിലാഷ്, മുക്കാലി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സി സുരേഷ് നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it