palakkad local

മധു വധം: കുറ്റപത്രം ഈ മാസം തന്നെ നല്‍കുമെന്നു ജില്ലാ പോലിസ് മേധാവി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഈ മാസംതന്നെ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാര്‍. ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്്ടറുടെ ചേംബറില്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ മാവോജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ പോലിസ് മേധാവി കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.
മധുവിന്റെ മരണവുമായി ബന്ധപ്പെട്ട  അന്വേഷണ പുരോഗതി കമ്മീഷന്‍ ചെയര്‍മാ ന്‍ ജില്ലാ പോലിസ് മേധാവിയോട് ആരാഞ്ഞു. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണം ഈ മാസത്തോടെ പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. പട്ടികജാതി-വര്‍ഗ വിഭാഗക്കാരോടുള്ള  പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍കരണ ക്ലാസ് നല്‍കാനും യോഗം തീരുമാനിച്ചു.
അട്ടപ്പാടിയിലെ പദ്ധതി ഓഡിറ്റിങ്ങില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് അഭ്യസ്ത വിദ്യരായ ആദിവാസികളെ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ മാവോജി നിര്‍ദേശിച്ചു. ട്രൈബല്‍ വില്ലേജ് ഓഡിറ്റര്‍ എന്ന നിലയ്ക്കാണ് ആദിവാസികളെ ഉള്‍പ്പെടുത്തേണ്ടത്. സോഷല്‍ ഓഡിറ്റിങ് റിപോര്‍ട്ട് ജില്ലാ ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കണം. ചീഫ് സെക്രട്ടറി ആറ് മാസത്തിലൊരിക്കല്‍ റിപോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണമെന്ന് ഉത്തരവുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
ആദിവാസി ഭൂമി പ്രശ്—നം പരിഹരിക്കുന്നതിനായി സ്—പെഷല്‍ സര്‍വെ ടീം രൂപീകരിച്ചിട്ടുണ്ടെന്ന് സബ് കലക്റ്റര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. സര്‍വേ ടീമിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കൈവശ രേഖയും പട്ടയവും നല്‍കുക. വനത്തിനുള്ളില്‍ ആദിവാസികളെ ഉള്‍പ്പെടുത്തി വനം വകുപ്പ് ചെയ്യുന്ന ജോലികളുടെ കരാര്‍ പ്രദേശത്തെ ആദിവാസിക്ക് തന്നെ നല്‍കണം. പുറം കരാറുകള്‍ ഇനിമുതല്‍ നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ഭൂപ്രകൃതിക്കും ജലലഭ്യതയ്ക്കും അനുസരിച്ചുള്ള കൃഷിയാണ് ആദിവാസികള്‍ ചെയ്യുന്നതെന്ന് കൃഷിവകുപ്പ് ഉറപ്പാക്കണം.
സാമൂഹിക പഠനമുറികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക സമിതി രൂപവത്ക്കരിക്കണം. എസ്ടി പ്രമോട്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. രണ്ടുമാസത്തിലൊരിക്കല്‍ ജില്ലാ കലക്്്ടര്‍ അട്ടപ്പാടിയിലെ പദ്ധതികളുടെ അവലോകനം നടത്തണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അട്ടപ്പാടിയില്‍ കുറ്റമറ്റ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കമ്മീഷന്‍ അംഗങ്ങളായ എസ്.അജയകുമാര്‍, അഡ്വ: സിജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്്്ടര്‍ ഡോ.പി സുരേഷ് ബാബു, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, സബ് കലക്റ്റര്‍ ജെറോമിക് ജോര്‍ജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it