മധുവിന്റെ കൊലപാതകം, ജാമ്യാപേക്ഷയില്‍ വിശദീകരണം തേടി

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
പ്രതികളായ തൊടിയില്‍ ഉബൈദ്, പള്ളിശ്ശേരില്‍ രാധാകൃഷ്ണന്‍, വറുതിയില്‍ നജീബ് എന്നിവരുടെ ഹരജിയിലാണ് വിശദീകരണം തേടിയിരിക്കുന്നത്. തങ്ങള്‍ക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഹരജിക്കാര്‍ വാദിക്കുന്നു. ജാമ്യാപേക്ഷ തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെയാണ് െൈഹക്കോടതിയെ സമീപിച്ചിരിക്കുന്നത്. മധുവിനെ ക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് ജാമ്യാപേക്ഷ തള്ളി കീഴ്‌ക്കോടതി വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികളെ ജാമ്യത്തില്‍ വിടുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാവുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദിച്ച ശേഷം പോലിസില്‍ ഏല്‍പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പോലിസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടിയത്.
Next Story

RELATED STORIES

Share it