മധുര കാമരാജ് സര്‍വകലാശാലയുടെ യുജിസി ഗ്രാന്‍ഡ് തടഞ്ഞു

മധുര: യുജിസി ഗ്രാന്‍ഡ് ലഭിക്കാത്തതിനെത്തുടര്‍ന്ന് മധുര കാമരാജ് സര്‍വകലാശാലാ വനിതാ പഠനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഒമ്പതു മാസമായി ശമ്പളം ലഭിച്ചില്ല. നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെതുടര്‍ന്നാണ് 26 ലക്ഷം രൂപ യുജിസി തടഞ്ഞുവച്ചത്. കേന്ദ്രത്തില്‍ ഡയറക്ടറെ നിയമിച്ചില്ലെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചു
താല്‍ക്കാലിക അടിസ്ഥാനം എന്ന നിലയിലാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഗ്രാന്‍ഡ് അനുവദിക്കാനാവില്ലെന്നും യുജിസി സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ട്.പ്രാഥമിക ഗ്രാന്‍ഡായി 2012ല്‍ 14.35 ലക്ഷം കൈപ്പറ്റിയെങ്കിലും സര്‍വകലാശാലാ ജീവനക്കാരുടെ വിവരങ്ങള്‍ യുജിസിയെ അറിയിച്ചിട്ടില്ല. സര്‍വകലാശാല രജിസ്ട്രാറുടെയും സിന്‍ഡിക്കേറ്റിന്റെയും അലംഭാവമാണ് ഡയറക്ടര്‍ നിയമനം നീണ്ടുപോവാന്‍ കാരണമെന്ന് സ്റ്റാഫ് യൂനിയന്‍ അംഗം പാണ്ഡ്യന്‍ പറഞ്ഞു. നിലവില്‍ തമിഴ് പഠനവിഭാഗം മേധാവിയായ ശാരദാംബാള്‍ ആണു വനിതാ പഠനകേന്ദ്രത്തിന്റെ താല്‍ക്കാലിക ചുമതലവഹിക്കുന്നത്. ഈ നിയമനം യുജിസി തള്ളിയിട്ടുണ്ട്.
Next Story

RELATED STORIES

Share it