Kollam Local

മദ്‌റസ അധ്യാപക പെന്‍ഷന്‍ ; അപേക്ഷകര്‍ കുറയുന്നു



കരുന്നാട്ട് ശശി

കാവനാട്: ലക്ഷക്കണക്കിന് അധ്യാപകരുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയെ ലക്ഷ്യം വച്ച് തുടങ്ങിയ മദ്‌റസ അധ്യാപക പെന്‍ഷനുവേണ്ടി അപേക്ഷ  നല്‍കാന്‍ അധ്യാപകര്‍ക്ക് വിമുഖത. കഴിഞ്ഞ 2010 മെയ് 30ന് അന്നത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രത്യേക ഉത്തരുപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലി പദ്ധതി ആവിഷ്‌കരിച്ചത്. എന്നിട്ടും വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് ഇതില്‍ അംഗങ്ങളായി ചേര്‍ന്നത്. തുടക്കത്തില്‍ മറ്റ് രാഷട്രീയ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് ഇതിന് ഉണ്ടായിരുന്നു. അറബിക് കോളേജുകള്‍, പള്ളികള്‍, യത്തീംഖാനകള്‍ എന്നിവിടങ്ങളില്‍ അധ്യയനം നടത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം തുടങ്ങിയത്.  അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയ കാര്‍ഡുകള്‍ സഹിതം അധ്യാപകന്റെ വിഹിതമായ 50 രൂപായും തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ വിഹിതമായി 50 രൂപായും ചേര്‍ത്ത് 100 രൂപാ വീതം മൂന്ന് മാസത്തെ അംശാദായം ഒരുമിച്ചടയ്ക്കണം. എന്നാല്‍ ആറ് മാസത്തെ തുകയായ 600 രൂപയോ ഒരു കൊല്ലത്തെ തുകയായ 1200 രൂപയോ ഓന്നിച്ചടയ്ക്കാനും അവസരമുണ്ട്. ഇങ്ങനെ ക്ഷേമനിധിയില്‍ കൃത്യമായി വിഹിതം അടച്ചുവരുന്ന അധ്യാപകന് 65 യസ്സ് പൂര്‍ത്തായാകുമ്പോള്‍ പെന്‍ഷന്‍  ലഭിക്കും. കൂടാതെ ഇതില്‍ അംഗമായവര്‍ക്ക് വിവാഹ ധനസാഹായം, ചികില്‍സാ സഹായങ്ങള്‍ കഴിഞ്ഞ മെയ് മാസം മുതല്‍ 5000 രൂപമുതല്‍ 25000 രൂപവരെ ധനസഹായവും വീടില്ലാത്തവര്‍ക്ക് ന്യൂനപക്ഷകോര്‍പ്പറേഷന്‍ വഴി രണ്ടര ലക്ഷം രൂപാ പലിശ രഹിത വായ്പയായും നല്‍കിവരുന്നുണ്ട്. കൂടാതെ ക്ഷേമ നിധിയില്‍ അംഗമായ ഒരാള്‍ മരണപ്പെട്ടാല്‍ അംഗത്തിന്റെ പേരിലുള്ള പണം നോമിനിക്കോ ബന്ധപ്പെട്ടവര്‍ക്കോ ലഭിക്കുന്നതാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പാണ് ചരിത്രത്തില്‍ ആദ്യമായി മദ്രസ്സാ അധ്യാപകര്‍ക്കായി ചികില്‍സാ സഹായം പ്രഖ്യാപിച്ചത്. അഞ്ചുവര്‍ഷം അംശാദായം അടച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതായി മദ്‌റസ ക്ഷേമനിധി ബോര്‍ഡ് അധികൃതര്‍ തേജസിനോട് പറഞ്ഞു.2015-16 സാമ്പത്തിക വര്‍ഷം 18000 ത്തോളം അധ്യാപകര്‍ പെന്‍ഷന്‍ സ്‌കീമില്‍ അംഗമായി ചേര്‍ന്നിരുന്നു എന്നാല്‍ ഏറെ പ്രചാരങ്ങള്‍ നടന്നിട്ടും, പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിയ്ക്കാനുള്ള കാലതമാസം ഏറെ ലഘൂകരിച്ചിട്ടും നടപടിക്രമങ്ങള്‍ എളുപ്പമാക്കിയിട്ടും ക്ഷേമനിധി ചേരാന്‍ അധ്യാപകര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന് അടിത്തിടെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി 50000 പേരെ കൂടി ചേര്‍ക്കാനുള്ളശ്രമത്തിലാണ് മദ്്‌റസാ ക്ഷേമനിധി ബോര്‍ഡ്. എന്നാല്‍ മാനേജ്‌മെന്റുകള്‍ അടയ്‌ക്കേണ്ട വിഹിതം പലപ്പോഴും അടയ്ക്കാറില്ലെന്നും അതിനെ തുടര്‍ന്ന് അവര്‍ അടയ്‌ക്കേണ്ട വിഹിതം കൂടി അധ്യാപകര്‍ അടയ്‌ക്കേണ്ടിവരുണ്ടെന്നും അധ്യാപകര്‍ പറയുന്നു. സംസ്ഥാന നിരവധി പെന്‍ഷനുകള്‍ അറുപത് വയസ്സ് പൂര്‍ത്തായാകുമ്പോള്‍ നല്‍കാറുണ്ട്. എന്നാല്‍ മദ്‌റസ അധ്യാപക പെന്‍ഷന്‍ ലഭിയ്ക്കണമെങ്കില്‍ 65 വയസ്സ് വരെ കാത്തിരിയ്ക്കണമെന്ന് പറയുന്നതും ശരിയല്ലെന്ന് അധ്യാപകര്‍ പറയുന്നു. കൂടാതെ നിക്ഷേപ തുക നിത്യേന— നല്‍കുമ്പോള്‍ അടച്ച തുകയുടെ പലിശ കൂടി നിക്ഷേപത്തില്‍ ചേര്‍ക്കാറുണ്ട്. ഇസ്്‌ലാം പലിശ നിരോധിച്ചതിനാല്‍ പലിശപ്പണം നിക്ഷേപത്തില്‍ ചേര്‍ക്കരുതെന്ന് ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടുള്ള അധ്യാപകര്‍ പറഞ്ഞിരുന്നു. അതിന്മേലും വ്യക്തത വരുത്തിയിട്ടില്ല. ഇതും അംഗങ്ങള്‍ക്കു പരിഭവത്തിനു കാരണമാകുന്നു. മദ്‌റസ അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരും 20 വയസ്സു പൂര്‍ത്തിയായവരുമായവര്‍ അപേക്ഷ ഫാറം പൂരിപ്പിച്ച് മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന ഒരു രേഖയുമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ കേരള മദ്‌റസ അധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫിസ്, അല്ലെങ്കില്‍ ജില്ലാകലക്ടറേറ്റുകളില്‍പ്രവര്‍ത്തി ക്കുന്ന ന്യൂനപക്ഷസെല്‍ എ ന്നിവിടങ്ങളില്‍ നിന്നും നേരിട്ട് ലഭിക്കും. അല്ലെങ്കില്‍ സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍സഹിതം കേരളാമദ്രസാ അധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസില്‍ പുതിയറ പിഒ, കോഴിക്കോട് പിന്‍: 673004 എന്ന മേല്‍വിലാസത്തില്‍ അപേക്ഷ അയച്ച്‌കൊടുത്താല്‍ തപാല്‍ വഴിയും അപേക്ഷാഫാറം ലഭിയ്ക്കും.
Next Story

RELATED STORIES

Share it