മദ്റസാ വിദ്യാര്‍ഥിനികള്‍ ബൈക്ക് ഇടിച്ചു മരിച്ചു
BY Sumeera SMR11 Dec 2015 2:22 AM GMT
Sumeera SMR11 Dec 2015 2:22 AM GMT
വെട്ടത്തൂര്‍: മദ്റസ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ രണ്ടു മദ്റസാ വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദര്‍ അലിയുടെ മകള്‍ ഫാത്തിമ ഹിസാന(ഒമ്പത്), വെട്ടത്തൂര്‍ ഒടുവംകുണ്ട് പുത്തംകോട്ട് തൊടേക്കാട്ട് യാസറിന്റെ മകള്‍ മുസ്നിയ(ആറ്) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ വെട്ടത്തൂര്‍ കാപ്പ് മിസ്ബാഹുല്‍ ഇസ്ലാം മദ്റസയ്ക്കു മുന്നിലാണ് അപകടം. ഒന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് ഇരുവരും. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാപ്പ് ഗവ. ഹൈസ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് മുസ്നിയ. മാതാവ് ജസീന. സഹോദരി: സുഫൈല. അതേ വിദ്യാലയത്തിലെ നാലാംതരം വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഹിസാന. സൈനബയാണ് മാതാവ്. സഹോദരങ്ങള്‍: ഹംദാസ്, ഹനാന്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT