മദ്‌റസാ ബോര്‍ഡ് പ്രതിനിധിസംഘം സന്ദര്‍ശിച്ചു

തൃശൂര്‍: പ്രളയം ദുരിതം വിതച്ച തൃശൂര്‍, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരള മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന പ്രതിനിധിസംഘം സന്ദര്‍ശിച്ചു. വിദ്യാലയങ്ങളില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എത്രയും വേഗം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ബോര്‍ഡ് ഡയറക്ടര്‍ കെ കെ സുശീര്‍ ഹസന്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ജലീല്‍ മലപ്പുറം, ബോര്‍ഡ് മെംബര്‍ അബൂബക്കര്‍ ഫാറൂഖി, അക്കാദമിക് കൗണ്‍സില്‍ എറണാകുളം മേഖലാ പ്രസിഡന്റ് ഹൈദരലി മഞ്ഞപ്പെട്ടി, തൃശൂര്‍ മേഖലാ പ്രസിഡന്റ് നൗഷാദ് കാതിയാളം, സെക്രട്ടറി കെ എച്ച് സക്കീര്‍, മേഖലാ മാനേജ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ജമാല്‍ മാള, സെക്രട്ടറി അന്‍വര്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it