kannur local

മദ്‌റസാ കെട്ടിടത്തിന് തീയിട്ടു

മദ്‌റസാ കെട്ടിടത്തിന് തീയിട്ടു
X


തളിപ്പറമ്പ്: കപ്പാലത്തിന് സമീപം തങ്ങള്‍ പള്ളിക്കടുത്ത പഴയ മദ്‌റസ കെട്ടിടത്തിന് അജ്ഞാതര്‍ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. സമീപത്തെ കച്ചവടക്കാരന്‍ തൊട്ടടുത്ത് തന്നെയുള്ള പള്ളിയുമായി ബന്ധപ്പെട്ട കുടുംബത്തെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണു തീയണച്ചത്. ഓടുമേഞ്ഞ മേല്‍ക്കൂര ഉള്‍പ്പെടെ കത്തിനശിച്ചു. മദ്‌റസ ഇവിടെനിന്ന് മാറ്റിയ ശേഷം വെപ്പുപുരയായി ഉപയോഗിക്കുകയായിരുന്നു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it