kasaragod local

മദ്‌റസാ അധ്യാപകര്‍ക്ക് വിശുദ്ധ നിലപാട് വേണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചെര്‍ക്കള (കാസര്‍കോട്): ജനങ്ങള്‍ അംഗീകരിക്കുന്ന വിശുദ്ധ നിലപാട് മദ്‌റസാ അധ്യാപകര്‍ക്ക് ഉണ്ടാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 427 റെയ്ഞ്ചുകളിലെ സാരഥി സംഗമം ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകര്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം സമസ്തയുടെ വിശുദ്ധിയുടെ തെളിവാണ്. സുന്നി ആശയങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന ശാസ്ത്രീയ പ്രവര്‍ത്തനങ്ങളാണ് ബിദഈ പ്രസ്ഥാനക്കാര്‍ നടത്തുന്നത്. അതിനെ ചെറുക്കണമെങ്കില്‍ വിശുദ്ധി കാത്തുസൂക്ഷിക്കണം. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഅല്ലിംകളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക ലോഗോ പ്രസിഡന്റ് സി കെ എം സാദിഖ് മുസ്്‌ല്യാര്‍ എസ് കെ ഹംസ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it