Flash News

മദ്‌റസാ അധ്യാപകന്റെ മകന് 693ാം റാങ്ക്‌

കോഴിക്കോട്: ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാല പരിശീലനം നല്‍കിയ കോഴിക്കോട് വടകര തിരുവള്ളൂര്‍ സ്വദേശിയായ മദ്‌റസാ അധ്യാപകന്റെ മകന് 693ാം റാങ്ക്. ശാന്തിനഗറിലെ കോമത്തുവീട്ടില്‍ അബ്ദുര്‍റഹ്മാന്‍ എന്ന മദ്‌റസാ അധ്യാപകന്റെ മകന്‍ ഷാഹിദാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൈവരിച്ചത്.
കോഴിക്കോട് കാപ്പാട് കെകെഎംഐ ഇസ്‌ലാമിക് അക്കാദമിയില്‍ നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ഇവിടുത്തെ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കരസ്ഥമാക്കിയാണു ഡല്‍ഹിയില്‍ പരിശീലനത്തിനു പോയത്. ഇതിനു മുമ്പ് കണ്ണൂര്‍ പാപ്പിനിശ്ശേരി കല്ലായ്ക്കല്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഒരു വര്‍ഷത്തോളം മദ്‌റസാ അധ്യാപകനായിരുന്നു.
സുലൈഹ ആണു മാതാവ്. ഷാക്കിറ, നാജില, നാഫിയ സഹോദരിമാരാണ്. പിതാവ് അരൂര്‍ ദാറുല്‍ ഹൈറില്‍ അധ്യാപകനാണ്.
Next Story

RELATED STORIES

Share it