മദ്‌റസാധ്യാപകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും

കോഴിക്കോട്: കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്‌റസകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടര്‍ പഠനത്തിന് പ്രയാസം അനുഭവപ്പെടുന്നവരും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവരുമായ വിദ്യാര്‍ഥികള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.മെഡിക്കല്‍, എന്‍ജിനിയറിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലും അറബിക് വിദ്യാഭ്യാസ രംഗത്തുമാണ് സ്‌കോളര്‍ഷിപ്പ് നടപ്പാക്കുക. കോഴിക്കോട് സിഡി ടവറില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം പുതിയ മൂന്ന് മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ബോര്‍ഡിനു കീഴില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അല്‍മനാര്‍ ഖുര്‍ആന്‍ പ്രീസ്‌കൂള്‍ ആരംഭിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ എം ടി അബ്ദുസ്സമദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സുല്ലമി, കെ സി മുഹമ്മദ് മൗലവി, പി ഉമര്‍ മാസ്റ്റര്‍, റഹീം മദനി, വി പി അബ്ദുല്‍കരീം മാസ്റ്റര്‍, അബ്ദുല്‍കരീം കോച്ചേരി സംസാരിച്ചു.
Next Story

RELATED STORIES

Share it