kannur local

മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളാവണം: പി പി ഉമ്മര്‍ മുസ്‌ല്യാര്‍

കണ്ണൂര്‍: മദ്‌റസകള്‍ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാന മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങളാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി പി ഉമ്മര്‍ മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു. മത വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം നാടിന്റെയും നാട്ടുകാരുടെയും എല്ലാമേഖലകളിലും ഇടപെടാന്‍ മദ്‌റസകള്‍ക്ക് സാധ്യമാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ മൗവഞ്ചേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച സ്വദര്‍ മുഅല്ലിം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എം മുസ്തഫ പതാക ഉയര്‍ത്തി. അബ്ദുസ്സലാം ഫൈസി പ്രാര്‍ഥനയക്ക് നേതൃത്വം നല്‍കി. വിവിധ സെഷനുകളില്‍ പിണങ്ങോട് അബൂബക്കര്‍, ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുസ്സമദ് മുട്ടം ക്ലാസെടുത്തു. കെ സി മൊയ്തു മൗലവി, ലത്വീഫ്, ഫൈസി പറമ്പായി, എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം സമാപന പ്രഭാഷണം നടത്തി.
മലയന്മ അബൂബക്കര്‍ ബാഖവി, എസ് കെ ഹംസ ഹാജി, കെ കെ അബ്ദുല്‍ ഫത്താഹ്, സുബൈര്‍ ഹാജി, പി കെ ഉമറുല്‍ ഫാറുഖ് മൗലവി, ശമീര്‍ അസ്ഹരി, കെ എസ് അലി മൗലവി, അബ്ദുറഹ്മാന്‍ മിസ്ബാഹി, മജീദ് ദാരിമി പെരിങ്ങത്തൂര്‍, നവാസ് ദാരിമി പടന്നോട്ട്, സി എച്ച് മുഹമ്മദലി ഹാജി, പി വി മുസ്തഫ ഹാജി, മുസ്തഫ കൊട്ടില, ഇബ്രാഹിം ഫൈസി ചമ്പാട്, നസീര്‍ ദാരിമി കമ്പില്‍, സിദ്ദിഖ് ഫൈസി വെണ്‍മണല്‍, സജീര്‍ കാടാച്ചിറ, സലാം ഇരിക്കൂര്‍, മുഹമ്മദലി റഹ്മാനി സംസാരിച്ചു.
Next Story

RELATED STORIES

Share it