മദ്‌റസകള്‍ അടച്ചിട്ട് പ്രതിഷേധിക്കണം: ജമാഅത്ത് കൗണ്‍സില്‍

ആലപ്പുഴ: രാജ്യത്ത് പുതിയ മദ്‌റസാ ബോര്‍ഡും മദ്‌റസാ സിലബസും രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ രാജ്യത്തെമ്പാടുമുള്ള മദ്‌റസകള്‍ മൂന്നുദിവസം അടച്ചിട്ടു പ്രതിഷേധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗ ണ്‍സില്‍ സെക്രേട്ടറിയറ്റ് യോഗം മദ്‌റസാ ബോര്‍ഡുകളോട് ആവശ്യപ്പെട്ടു. പുതിയ മദ്‌റസാ ബോര്‍ഡും മദ്‌റസാ സിലബ സും ഉണ്ടാക്കുന്നതു വഴി മുസ്് ലിം സമുദായത്തിന്റെ വിശ്വാസപരവും ആത്മീയവുമായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ജമാഅത്ത് കൗ ണ്‍സില്‍ യോഗം വിലയിരുത്തി. പുതിയ സിലബസ് സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനും ദീന്‍ദയാല്‍ ഉപാധ്യായയുടെയും ഹെഡ് ഗെ വാറിന്റെയും മോഹന്‍ഭാഗവതിന്റെയും ആശയങ്ങള്‍ നടപ്പാക്കാനും മദ്‌റസകള്‍ ദുരുപയോഗം ചെയ്യാനുമിടയുണ്ട്.
മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന സംഘപരിവാര നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ പ്രത്യേകം പ്രസക്തമാണ്. രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കാ ന്‍ ഇടവരുത്താവുന്ന പുതിയ മദ്‌റസാ ബോ ര്‍ഡുകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നി ന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. ഇതിനായി രാജ്യത്തെ മതേതരപ്രസ്ഥാനങ്ങളും മതവിദ്യാഭ്യാസ ബോര്‍ഡുകളും രംഗത്തിറങ്ങുകയും പ്രതിഷേധിക്കുകയും വേണം. ഏക സിവി ല്‍കോഡ് നടപ്പില്‍ വരുത്താനുള്ള കേന്ദ്രസര്‍ക്കാ ര്‍ ഗൂഢോദ്ദേശ്യത്തിന്റെ വെളിച്ചത്തി ല്‍ വേണം ഇതിനെ നോക്കിക്കാണാന്‍. അഭിമന്യുവിന്റെ കൊലപാ തകം പ്രതിഷേധാര്‍ഹമാണ്. അതിന്റെ ഉത്തരവാദിത്തം സമുദായത്തിനുമേല്‍ കെട്ടിവയ്ക്കരുതെ ന്നും ഇതിന്റെ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടരുതെ ന്നും ജമാഅത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് കൗണ്‍സില്‍ സം സ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ്, വൈസ് പ്രസിഡ ന്റ് പി എം എസ് ആറ്റക്കോയ ത ങ്ങള്‍, സംസ്ഥാന സെക്രട്ടറി ടി എച്ച് എം ഹസന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it