kasaragod local

മദ്‌റസകളില്‍ പഠിപ്പിക്കുന്നത് മത മൈത്രിയുടെ പാഠങ്ങള്‍: ഹൈദരലി ശിഹാബ് തങ്ങള്‍

കാഞ്ഞങ്ങാട്: മദ്‌റസകളില്‍ പഠിപ്പിക്കുന്നത് മത മൈത്രിയുടെ പാഠങ്ങളാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കി നിര്‍മിച്ച ബല്ലാകടപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഭീകരവാദത്തിലേക്ക് തള്ളിവിടുന്ന കാര്യങ്ങളെ തടഞ്ഞ് നിര്‍ത്തുകയാണ് മദ്‌റസാ പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്.
മനുഷ്യരെ സംസ്‌കരിക്കുകയാണ് വിജ്ഞാനം ചെയ്യുന്നത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി സഹായിക്കുന്നതിനായി നമ്മള്‍ എന്ത് നന്മ ചെയ്താലും അത് വലിയ പുണ്യമുള്ള കാര്യമാണ്. മരിച്ച് പോകുന്ന മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ ബാക്കിയാവുന്നത് ചെയ്ത് പോയ ദാനവും പഠിച്ച അറിവും മാത്രമാണെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. പൊതുസമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് റബീഅ് ജലീല്‍ ഖിറാഅത്ത് നടത്തി. കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എം കെ അബൂബക്കര്‍ ഹാജി, ഇസ്മായില്‍ ഹാജി, എ വി ഉമ്മര്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, എ വി അബൂബക്കര്‍ ഹാജി, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി കെ റഹ്മത്തുള്ള, വേലായുധന്‍, എം പി ജാഫര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it