Pathanamthitta local

മദ്ഹുറസൂല്‍ നബിദിന സന്ദേശ റാലിയും പൊതുസമ്മേളനവും

ചിറ്റാര്‍: ചിറ്റാര്‍ ഏരിയാ സംയുക്ത മഹല്ല് ജമാഅത്തുകളുടെ ആഭിമുഖ്യത്തില്‍ മദ്ഹു റസൂല്‍ പരിപാടിയുടെ ഭാഗമായി നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. ചിറ്റാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ നടത്തിയ പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ പരീത്കുട്ടി പുതുച്ചിറയില്‍ അധ്യക്ഷത വഹിച്ചു.  മുണ്ടക്കയം ടൗണ്‍ ജമാഅത്ത് ഇമാം അബ്ദുല്‍ റഊഫ് മൗലവി അല്‍അമാനി മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, തണ്ണിത്തോട് സെന്റ് ആന്റണീസ് ആശ്രമം സുപ്പീരിയര്‍ റവ. യാക്കൂബ് റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യാതിഥികള്‍ ആയിരുന്നു. മദ്‌റസാ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും ട്രോഫിയും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ബി ഹനീഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എച്ച് അബ്ദുല്‍ റസാഖ്, സ്വാഗതസംഘം ഖജാന്‍ജി എച്ച് അബ്ദുറഹീം മൗലവി വിതരണം ചെയ്തു. ചിറ്റാര്‍-86 ജുമാ മസ്ജിദ് ഇമാം അല്‍ ഹാഫിസ് അബ്ദുല്‍ സമീഹ് മൗലവി അല്‍ഖാസിമി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മൗലവി നൗഷാദ് ഖാസിമി സംസാരിച്ചു.
ഏരിയായിലെ വിവിധ ജമാഅത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും നബിദിന സന്ദേശ റാലിയും നടത്തി.
Next Story

RELATED STORIES

Share it