kannur local

മദ്റസാ വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മദ്റസാ വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

ചക്കരക്കല്‍: കൊയ്യോട് പള്ളിയോട് ചേര്‍ന്ന മദ്്‌റസയില്‍ താമസിച്ച് പരിക്കുന്ന ആറാം ക്ലാസുകാരനായ കുട്ടിയെ പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാതിരിയാട് സ്വദേശി സാജിദിന്റെ മകന്‍ മുഹമ്മദി(11)ന്റെ മൃതദേഹമാണ് ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി ടോയ്‌ലറ്റില്‍ പോകാനെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്നു പുറത്തിറങ്ങിയതാണെന്ന് പറയുന്നു. തുടര്‍ന്ന് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തിന് സമീപത്ത് നിന്നു ചെരിപ്പും തൊപ്പിയും കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ചക്കരക്കല്‍ പൊലിസും ഫയര്‍ ഫോഴ്‌സും രാത്രിയോടെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചത്.

ഇവിടത്തെ കുളത്തില്‍ കുട്ടി നീന്തല്‍ അഭ്യസിച്ച് വരുന്നതായും, ഉമ്മയെ വിളിച്ച് കുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതേ തുടര്‍ന്ന് രാത്രി കൗതുകത്തിന് കുളത്തില്‍ ഇറങ്ങിയതായാണ് സംശയിക്കുന്നത്. ഈ ഭാഗത്ത് വലിയ ആഴവും ഉണ്ട്.
Next Story

RELATED STORIES

Share it