Flash News

മദ്രസകളില്‍ മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം സ്ഥാപിക്കാന്‍ വിസമ്മതിച്ച സംസ്ഥാനത്തെ മദ്രസകളെ വിമര്‍ശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രംഗത്ത്. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. എല്ലാ മദ്രസകളിലും പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ത്രിവേന്ദ്ര സിങ് റാവത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുപിന്നാലെയാണ് എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന ഉത്തരവ് ലഭിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാട്് അംഗീകരിക്കാനാവില്ലെന്ന് മദ്രസാ ബോര്‍ഡ് അഭിപ്രായപ്പെട്ടു. പള്ളികള്‍ക്കുള്ളിലും മദ്രസകള്‍ക്കുള്ളിലും ഫോട്ടോകള്‍ സ്ഥാപിക്കുന്ന പതിവില്ലെന്നും മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ്‌ലാഖ് അഹമ്മദ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it