kannur local

മദ്യ വില്‍പനശാലയ്ക്ക് അനുമതി നല്‍കിയ നടപടി പുനപ്പരിശോധിക്കണം : കെ കെ അബ്ദുല്‍ ജബ്ബാര്‍



കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ കുഴിക്കുന്നില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സ്‌കൂളില്‍ നിന്ന് ദൂരപരിധി പാലിക്കാതെ മദ്യ വില്‍പന ശാലക്ക് അനുമതി നല്‍കിയ നടപടി പുനപ്പരിശോധിക്കണമെന്നു എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.  ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ സംയുക്ത ജനകീയ സമര സമിതി നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി (എംടിഎം) സ്‌കൂളിന് തൊട്ടടുത്ത ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് മദ്യ വില്‍പ്പന നടക്കുന്നത്. നഗരത്തില്‍ തന്നെ നേതാജി റോഡില്‍ ആരംഭിച്ച മറ്റൊരു മദ്യവില്‍പ്പന ശാലയ്‌ക്കെതിരെ സംയുക്ത സമര സമിതിയുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത് വകവെക്കാതെ കുഴിക്കുന്നിലും ഔട്ട്‌ലെറ്റ് ആരംഭിച്ചിട്ടുള്ളത്. സംഗമത്തില്‍ നിരവധി പ്രദേശവാസികളും സ്ത്രീകളും പങ്കെടുത്തു. കൗണ്‍സിലര്‍ കെ രാധ, എസ്ഡിപിഐ ജില്ലാ ട്രഷറര്‍ എ ഫൈസല്‍, പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ കമ്മിറ്റി അംഗം സി ഫൈസല്‍, സുഹൈബ്്, ജയസൂര്യ, രഞ്ജിത, അക്കീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it